Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : From Hair Dryer Heat

America

ഹെ​യ​ർ ഡ്ര​യ​റി​ൽ നി​ന്നു​ള്ള ചൂ​ടേ​റ്റ് കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: അ​മ്മ കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി

 

സ്കോ​ട്ട്‌​ല​ൻ​ഡ് : സ്കോ​ട്ട്‌​ല​ൻ​ഡി​ൽ ഹെ​യ​ർ ഡ്ര​യ​റി​ൽ നി​ന്നു​ള്ള ക​ന​ത്ത ചൂ​ടേ​റ്റ് മൂ​ന്നുമാ​സം  പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞ് മ​രി​ച്ച കേ​സി​ൽ അ​മ്മ കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഓ​ഗ​സ്റ്റ് 14-ന് ​കോ​ട​തി ശി​ക്ഷ വി​ധി​ക്കും.

2023 സെ​പ്റ്റം​ബ​റി​ൽ 28 വ​യ​സുള്ള കോ​ർ​റ്റ്‌​നി ഗാ​ർ​ട്ട്‌​ഷോ​റിന്‍റെ മൂന്നു മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ ഡാ​ളി​യ-​റോ​സ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രതി കുറ്റക്കാരിയാണെന്ന് സ്കോ​ട്ട്‌​ല​ൻ​ണ്ട് പോ​ലീ​സ് ജൂ​ലൈ 16ന് ​അ​റി​യി​ച്ചു.

2023 സെ​പ്റ്റം​ബ​ർ 30-ന് ​സ്കോ​ട്ട്‌​ല​ൻ​ഡി​ലെ പീ​റ്റ​ർ​ഹെ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

കോ​ർ​ട്ട്നി ഓ​ൺ ചെ​യ്ത ഹെ​യ​ർ ഡ്ര​യ​റി​ൽ നി​ന്നു​ള്ള ക​ന​ത്ത ചൂ​ടേ​റ്റ് ഡാ​ലി​യ-​റോ​സ് എ​ന്ന മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ൻ്റെ ശ​രീ​ര​ത്തി​ൻ്റെ 18 ശ​ത​മാ​ന​ത്തോ​ളം ഭാ​ഗം പൊ​ള്ള​ലേ​റ്റി​രു​ന്നു. ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

കു​ഞ്ഞ് ബോ​ധ​ര​ഹി​ത​യാ​യി നീ​ല​നി​റ​ത്തി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട് കോ​ർ​ട്ട്നി ത​ന്നെ​യാ​ണ് അ​ടി​യ​ന്ത​ര വി​ഭാ​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ച​ത്. എ​ന്നാ​ൽ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ കു​ഞ്ഞ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ 2023 ന​വം​ബ​റി​ലാ​ണ് കോ​ർ​ട്ട്നി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

കു​ട്ടി​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണ്. സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടെ കൈ​ക​ളാ​ൽ ഒ​രു കു​ഞ്ഞ് കൊ​ല്ല​പ്പെ​ടു​ന്ന​ത് അ​ങ്ങേ​യ​റ്റം ദാ​രു​ണ​വും അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​തു​മാ​യ കാ​ര്യ​മാ​ണെന്ന്  ഡി​റ്റ​ക്ടീ​വ് ഇ​ൻ​സ്പെ​ക്ട​ർ ജെ​യിം​സ് കാ​ല​ൻ​ഡ​ർ അ​റി​യി​ച്ചു.

 

Latest News

Corehub Up